പൊട്ടിവിടരുന്ന കൗമാര പ്രായം

love1– ഷാഫി ഓറഞ്ച് –
ഞാനന്ന് റാങ്കോടുകൂടി ഏഴാം ക്ലാസ് പാസായി എട്ടിലേക്ക്..
ആ ക്ലാസ് മുറിയില്‍ വച്ചാണ് എനിക്ക് ആദ്യം അവളോട്‌ പ്രണയമെന്ന വികാരം പൊട്ടി മുളച്ചത് . ചെടികള്‍ ബട്ട് ചെയ്തു മുളപ്പിക്കുന്നത് പോലെ അതങ്ങനെ പൊട്ടിമുളച്ചു വളര്‍ന്നു, എന്‍റെ മനസ്സില്‍.
ശാരദ ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍ ഡസ്കില്‍ കമഴ്ന്നു കിടന്നു അവളുടെ ആ വശ്യമായ സൗന്ദര്യം ആസ്വദിക്കാന്‍ ശ്രമിച്ചതും.. അപ്പോള്‍ അവള്‍ ഒളികണ്ണാല്‍ എന്നെ നോക്കിയതും.. ആ നോട്ടത്തിന്‍റെ ചൂട് പിടിച്ചു അവളുടെ കാവല്‍ക്കാരനെ പോലെ സ്കൂളില്‍ നിന്ന് വീട്ടിലേക്കും വീട്ടില്‍ നിന്ന് സ്കൂളിലേക്കും അവളെ ആനയിച്ചതും.. ക്ലാസ്സിലെ മറ്റൊരു കുട്ടിയോടു ഞാന്‍ കൊഞ്ചിയെന്നു പറഞ്ഞ് അവളെന്നോട് പിണങ്ങിയതും.. ഉറക്കത്തില്‍ അവളോടി എന്നെ വാരി പുണരുന്നത് സ്വപ്നം കണ്ടു കട്ടിലില്‍ നിന്ന് താഴെ വീണതും… വീണ്ടുമവള്‍ സ്വപ്നത്തില്‍ നിറഞ്ഞതും… പ്രണയം തലയ്ക്കു പിടിച്ചു ഒരു ദിവസം പോലും മുടങ്ങാതെ സാക്ഷാല്‍ സുബ്രമണ്യ സ്വാമിയേ വണങ്ങാന്‍ ക്ഷേത്രത്തില്‍ പോയതും… എല്ലാം അവളെ ഒരു നോക്ക് കാണുവാന്‍ വേണ്ടി മാത്രം….
ഞങ്ങളെപ്പിരിക്കുവാന്‍ അവളുടെ അച്ഛന്‍ എനിക്ക് പകരം അവളുടെ കാവല്‍ ഏറ്റെടുത്തതും.. അവളുടെ ചേട്ടന്‍മാര്‍ എന്നെ കാണുമ്പോള്‍ കൈ മുറുക്കി കാട്ടിയതും.. കൂട്ടുകാരുടെ കളിയാക്കലും ഒന്നും എന്നെ പിന്തിരിപ്പിച്ചില്ല…..
കെ പി എ സി യുടെ നാടക ഗാനങ്ങള്‍ മനസ്സില്‍ ഉരിവിട്ടു കൊണ്ട് ഞാന്‍ വീണ്ടും മുന്നോട്ടു മുന്നോട്ട്……….

Be the first to comment

Leave a Reply

Your email address will not be published.


*