പ്രിയതോഴാ.. ഐ മിസ്സ് യൂ...

ടി.എസ് ഷാഫി

സ്നേഹിക്കുന്നവര്‍ ആരും, അവര്‍ സ്നേഹിച്ചു തുടങ്ങുന്ന നിമിഷത്തില്‍ പിരിയുന്ന നിമിഷത്തെ കുറിച്ച് ഓര്‍ക്കാറില്ല. പക്ഷെ, പിരിയുന്ന നിമിഷത്തില്‍ സ്നേഹിച്ചു തുടങ്ങിയ നിമിഷത്തെക്കുറിച്ച് ഓര്‍ത്തുപോകും.

സ്നേഹിച്ചു തുടങ്ങിയത് എന്നാണെന്നോ, എങ്ങിനെയാണെന്നോ, എന്തിനു വേണ്ടിയാണെന്നോ എന്നൊന്നും അറിയില്ല. ചില ഇഷ്ടങ്ങള്‍ അങ്ങിനെയാണ്, അറിയാതങ്ങ് സ്നേഹിച്ചു പോകും....

ആ മുഖം പോലും മനസ്സില്‍ ഓര്‍മ്മ വരില്ലായിരുന്നു.. എന്നിട്ടും സ്നേഹിച്ചു... പിരിയുമെന്നോ ഒന്നാകുമെന്നോ അറിയാതെ... പിരിയേണ്ടി വരുമെന്ന് അവളോട് ആരോ പറയുന്നുണ്ടായിരുന്നു.

Never break 4 things in ur life..
Trust..
Promise..
Relation..
&
HEART..
B'z when they r broken they dont make any noise..
But pains alot..


അവളുടെ ഹൃദയം പിടയുന്നത് ആരും അറിഞ്ഞില്ല. അല്ലെങ്കില്‍, എല്ലാം അറിഞ്ഞിട്ടും ആരും അവളോട് ചോദിച്ചില്ല..
അവള്‍ അങ്ങിനെയായിരുന്നു...ഒന്നും, ആരോടും പറയാതെ എല്ലാം ഉള്ളിലൊതുക്കി....

ആ സ്നേഹം അവളുടെ മനസ്സില്‍ ഉണ്ടാക്കിയ മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ല. എന്നും വേദനിപ്പിച്ചു കൊണ്ടേയിരിക്കും... ആ വേദനയില്‍ പിടയുമ്പോള്‍.. ഹൃദയം തിരിച്ചറിയും.. ആ സ്നേഹം അവന് അത്രമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്ന്...

മറക്കില്ല ഒരിക്കലും.. മറക്കാന്‍ കഴിയില്ല...

പ്രിയതോഴാ...  I Miss You Alot....


© oxygen chentrappinni